തൃത്താലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 18വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞിരത്താണി കൊഴിക്കര മൈക്കാട് സ്വദേശി ഹാഷിം കാദറാണ് മരിച്ചത്

dot image

പാലക്കാട് : പാലക്കാട് തൃത്താലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന 18വയസ്സുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കാഞ്ഞിരത്താണി കൊഴിക്കര മൈക്കാട് സ്വദേശി ഹാഷിം കാദറാണ് മരിച്ചത്.

ജൂണ്‍ ഒന്നിന് ഞായറാഴ്ച്ച ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഹാഷിമിന് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹാഷിം മരിച്ചത്.

കോഴിക്കരയില്‍ വെച്ചാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹാഷിമിന്‌റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights: 18-year-old dies in bike accident in Thrithala, palakkad

dot image
To advertise here,contact us
dot image