പറവൂര്‍ സിപിഐയില്‍ പൊട്ടിത്തെറി, 80ഓളം പേര്‍ രാജിവെച്ചു; നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേരും

ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രന്‍ രാജിവച്ചു

പറവൂര്‍ സിപിഐയില്‍ പൊട്ടിത്തെറി, 80ഓളം പേര്‍ രാജിവെച്ചു; നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേരും
dot image

കൊച്ചി: പറവൂര്‍ സിപിഐയില്‍ പൊട്ടിത്തെറി. സിപിഐയില്‍ നിന്ന് 80 ഓളം പേര്‍ രാജി വെച്ചു. രാജി വെച്ചവര്‍ നാളെ സിപിഐഎമ്മില്‍ ചേരും. ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രന്‍ രാജിവച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തംഗം ഷെറൂബി സെലസ്റ്റിന്‍ നാളെ രാജിവെക്കും.

സിപിഐ നേതാവ് കെ സി പ്രഭാകരന്റെ മകള്‍ രമയും സിപിഐഎമ്മില്‍ ചേരുമെന്ന് അറിയിച്ചു. പ്രധാന നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേരുമെന്ന് രമ പറഞ്ഞു. നാളെ വൈകീട്ട് 5.30ന് വടക്കന്‍ പറവൂരില്‍ നടക്കുന്ന പരിപാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പങ്കെടുക്കും.

Content Highlights: CPI leaders resigned in Paravoor will join CPIM

dot image
To advertise here,contact us
dot image