കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

രണ്ട് കൂട്ടുകാരുമൊത്ത് ഇരുമ്പോത്ത് കടവില്‍ മീന്‍ പിടിക്കുന്നതിനിടെ പാറയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു

കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
dot image

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു. മാനിപുരം കരീറ്റിപറമ്പ് ഹംസയുടെ മകന്‍ മുഹമ്മദ് ഷഹീന്‍ (15) ആണ് ഇന്ന് വൈകിട്ട് നാലോടെ ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. രണ്ട് കൂട്ടുകാരുമൊത്ത് ഇരുമ്പോത്ത് കടവില്‍ മീന്‍ പിടിക്കുന്നതിനിടെ പാറയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഫയര്‍ഫോഴ്സ് സംഘവും സ്‌കൂബ ഡൈവിങ് ടീമും കൊടുവള്ളി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെടുത്തത്. പുഴയില്‍ വീണുകിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: Student Swept Away in Kozhikode Water Current; Tragic Incident

dot image
To advertise here,contact us
dot image