ജിമ്മില്‍ വര്‍ക്ക്ഔട്ടിനിടെ കുഴഞ്ഞുവീണു; 47കാരനായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; സംഭവം അസമില്‍

സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്

ജിമ്മില്‍ വര്‍ക്ക്ഔട്ടിനിടെ കുഴഞ്ഞുവീണു; 47കാരനായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; സംഭവം അസമില്‍
dot image

ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ് സംഭവം. നാഗാവ് മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്‌മാൻ (47)ആണ് മരിച്ചത്. ഓഗസ്റ്റ് 27ന് രാത്രി 7.39നായിരുന്നു സംഭവം. വ്യായാമം ചെയ്യുന്നതിനിടെ അദ്ദേഹം പെട്ടെന്ന് ബോധരഹിതനാകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കുഴഞ്ഞുവീണ ഉടൻ തന്നെ ഡേക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ജിമ്മിലെ വര്‍ക്ക്ഔട്ടിനിടെയുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ 38കാരനായ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഓഫീസര്‍ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലായിരുന്നു ആ സംഭവം.

Content Highlights: A 47-year-old doctor lost his life after collapsing while working out at a gym in Assam. The incident occurred during his exercise session, drawing attention to the sudden medical emergency

dot image
To advertise here,contact us
dot image