മകൻ ഭാര്യയുടെ വീട്ടിൽ പോയി നിൽക്കുന്നതിനെ ചൊല്ലി തർക്കം; കത്തിക്കുത്തിൽ ഒരാൾ മരിച്ചു

രാജുവിൻ്റെ മകന്റെ ഭാര്യയുടെ അച്ഛനാണ് മരിച്ച പൊന്നപ്പൻ

dot image

കോട്ടയം: കുഴിമറ്റത്ത് കുടുംബവഴക്കിനെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. കുഴിമറ്റം ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൊന്നപ്പനാ(58)ണ് മരിച്ചത്. ബന്ധുവായ രാജു (58)വാണ് കുത്തിയത്. വിഷം കഴിച്ച ശേഷമാണ് രാജു പൊന്നപ്പനെ കൊലപ്പെടുത്താനെത്തിയത്. മകൻ ഭാര്യയുടെ വീട്ടിൽ പോയി നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജുവിൻ്റെ മകന്റെ ഭാര്യയുടെ അച്ഛനാണ് മരിച്ച പൊന്നപ്പൻ.

Content Highlights: man stabbed to death in kottayam

dot image
To advertise here,contact us
dot image