

കൊല്ലം: ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ കൊല്ലത്ത് അഞ്ച് പേർ പിടിയിൽ. കോൺഗ്രസ് പ്രാദേശിക നേതാവ് തട്ടാമലയിൽ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ സ്വദേശി ഫിയാസ്, കടയ്ക്കൽ സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജൻസാണ് ഇവരെ പിടികൂടിയത്. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് വെല്ലൂർ സ്വദേശിയിൽ നിന്നാണ് ഇവർ ഇരുതലമൂരിയെ വാങ്ങിയത്.
Content Highlights: Five people, including a Congress leader, arrested in Kollam with a Western blind snake deal