പണം കടം നൽകിയില്ല; കൊല്ലത്ത് യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ

ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്

പണം കടം നൽകിയില്ല; കൊല്ലത്ത് യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ
dot image

ഇരവിപുരം: കൊല്ലത്ത് പണം കടം നൽകാത്തതിന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസിന്റെ പിടിയിലായി. പുന്തലത്താഴം പഞ്ചായത്തുവിള ചരുവിള വീട്ടിൽ തൊണ്ടുകുഴി അച്ചു എന്ന് വിളിക്കുന്ന സുധിനാണ് പണം നൽകാത്ത വിരോധത്തിന് അയത്തിൽ സ്വദേശിയെ ആക്രമിച്ചത്. ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്.

വെട്ടുകത്തി കൊണ്ടാണ് പ്രതി യുവാവിനെ ആക്രമിച്ചത്. വലത് കൈക്ക് പരിക്കേറ്റ യുവാവ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സുധിക്കെതിരെ കാപ്പ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇരവിപുരം സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, സിപിഒമാരായ ഷാൻ അലി, അൽസോഫീർ, അനീഷ്, ദീപു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Accused arrested for attacking a young man who refused to lend him money

dot image
To advertise here,contact us
dot image