കൊല്ലത്ത് സ്പായില്‍ പെപ്പര്‍സ്പ്രേ അടിച്ച് യുവതിയെ കത്തി കാട്ടി പണവുംസ്വര്‍ണവും കവര്‍ന്നു;പ്രതികള്‍ പിടിയില്‍

പാല്‍ക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാ സെന്ററില്‍ വെള്ളിയാഴ്ച ആണ് കവര്‍ച്ച നടത്തിയത്.

dot image

കൊല്ലം: കൊല്ലത്ത് ആയുര്‍വേദ സ്പാ കേന്ദ്രത്തില്‍ കയറി യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍. പാല്‍ക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാ സെന്ററില്‍ വെള്ളിയാഴ്ച ആണ് കവര്‍ച്ച നടത്തിയത്. കൊല്ലം വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂര്‍ സ്വദേശി ഷാനവാസ്, പരവൂര്‍ സ്വദേശി നൗഫല്‍, കൊല്ലം അയത്തില്‍ സ്വദേശി സജാദ് എന്നിവരാണ് പിടിയിലായത്.

കയ്യില്‍ കരുതിയിരുന്ന പെപ്പര്‍ സ്‌പ്രേ യുവതിയുടെ മുഖത്ത് അടിച്ച ശേഷമായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്പാ സെന്‌ററിലുണ്ടായിരുന്ന പണവും, യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. കിളികൊല്ലൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. കവര്‍ച്ച ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content highlights: Robbery at Kollam spa center with pepper spray; Woman robbed of money and gold at knifepoint

dot image
To advertise here,contact us
dot image