തുറിച്ച് നോക്കിയെന്നാരോപണം; ബാറിന് മുന്നില്‍ വെച്ച് യുവാവിന് ക്രൂര മര്‍ദ്ധനം; രണ്ട് പേര്‍ പിടിയില്‍

ജന്‍സീറിന്റെ മുഖത്തും നെഞ്ചത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചു

dot image

കൊല്ലം: തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണമൂലം യുവാവിന് ക്രൂരമര്‍ദ്ധനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. എറണാകുളം സ്വദേശി ജന്‍സീറിനെയാണ് രണ്ടംഗ സംഘം മര്‍ദ്ധിച്ചത്. ജന്‍സീറിന്റെ മുഖത്തും നെഞ്ചത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചു.

കരുനാഗപ്പള്ളി എക്‌സലന്‍സി ബാറിന് മുന്നില്‍ വെച്ചാണ് മര്‍ദ്ധനം. അക്രമത്തില്‍ മൈനാഗപ്പള്ളി സ്വദേശി അല്‍ അമീന്‍, ഷാഫി എന്നിവര്‍ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. മര്‍ദ്ധനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: Young man brutally beaten in front of bar Two arrested in Kollam

dot image
To advertise here,contact us
dot image