
May 28, 2025
12:21 PM
കാസർകോട്: ബസിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് സ്വദേശിയായ ബി എ മുഹമ്മദ് ഷമീറി(28)നെയാണ് 25.9 ഗ്രാം എംഡിഎംഎയും 25 ലക്ഷം രൂപയുമായി പൊലീസ് പിടികൂടിയത്. കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴക്കച്ചവടക്കാരനാണ് ഇയാൾ. പഴക്കച്ചവടത്തിന്‍റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. ഇന്ന് രാവിലെ ഉപ്പളയിൽ നിന്നും കാസർകോട്ടേക്ക് ബസിലെത്തിയ ഇയാൾ കറന്തക്കാട്ട് ഇറങ്ങിയപ്പോഴായിരുന്നു പൊലീസ് പരിശോധന.
Content Highlights: man arrested with mdma