കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങിമരിച്ചു

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം

dot image

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂര്‍ പുഴയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. കോയിപ്ര വലക്കുമറ്റത്തില്‍ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകള്‍ അലീന (14) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അലീന മുങ്ങിപ്പോകുകയായിരുന്നു. പൈസക്കരി ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: ജോര്‍ജ്.

Content Highlights- 14 years old girl drowned to death in kannur

dot image
To advertise here,contact us
dot image