

ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തിയ അഞ്ച് ഭക്തര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊസീലുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിപിഒ അന്‍സാര്‍, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷമി, കാളി അമ്മാള്‍ തൃശൂര്‍ സ്വദേശിനി രമ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പൊലീസുകാരനായ അന്‍സാര്‍ മിന്നലേറ്റ് തെറിച്ചുവീണിരുന്നു. ഇടതു കൈമുട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റിട്ടില്ലെങ്കിലും വേദന അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Content Highlights: Five devotees and a policeman on duty injured in lightning strike at Mangala Devi temple festival