സീറ്റ് നല്‍കിയില്ല, സംരക്ഷിച്ചില്ല; കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിലേക്ക്

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എംഎ ബിജുവിന് എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു

സീറ്റ് നല്‍കിയില്ല, സംരക്ഷിച്ചില്ല; കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിലേക്ക്
dot image

ഇടുക്കി: വണ്ണപുറം പഞ്ചായത്ത് പ്രസിഡന്റായിരുന്നു എം എ ബിജു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജി. വണ്ണപുറത്ത് 11ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്‌തെങ്കിലും നല്‍കിയില്ലെന്നാണ് ആരോപണം. തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എംഎ ബിജുവിന് എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ ശേഷം തനിക്ക് സംരക്ഷണം ഒരുക്കുന്നതില്‍ നിന്നും പാര്‍ട്ടി പരാജയപ്പെട്ടുവെന്നും ബിജു ആരോപിക്കുന്നുണ്ട്.

Content Highlights: Local body election Vannapuram Panchayath president joins to bjp

dot image
To advertise here,contact us
dot image