മാതാപിതാക്കളുമായി മൂന്നാർ കാണാനെത്തി; റിസോർട്ട് മുറിയിൽ പതിനഞ്ചുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കിടന്നുറങ്ങിയ കുട്ടിയെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

dot image

ഇടുക്കി: വിനോദ സഞ്ചാരത്തിനായി മാതാപിതാക്കളുമായി മൂന്നാറിലെത്തിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാറിലെ ഇക്കാന​ഗറിലെ റിസോർട്ടിലെ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണ് മരിച്ചത്.

പത്താംക്ലാസ് വിദ്യാർ‍ത്ഥിനിയാണ്. പർവതവർധിനി വ്യാഴാഴ്ചയാണ് മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം മുൻപ് കുട്ടിയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീട് കിടന്നുറങ്ങിയ കുട്ടിയെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

content highlights : Fifteen-year-old girl found dead in resort room in munnar

dot image
To advertise here,contact us
dot image