9-ാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മുടിക്ക് പിടിച്ചതോടെ കയ്യിൽ കടിച്ച് രക്ഷപ്പെട്ടുവെന്ന് കുട്ടി

തിങ്കളാഴ്ച വൈകീട്ട് മണീട് നെച്ചൂരിലായിരുന്നു സംഭവം

9-ാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മുടിക്ക് പിടിച്ചതോടെ കയ്യിൽ കടിച്ച് രക്ഷപ്പെട്ടുവെന്ന് കുട്ടി
dot image

പിറവം: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിങ്കളാഴ്ച വൈകീട്ട് മണീട് നെച്ചൂരിലായിരുന്നു സംഭവം. കുട്ടിയുടെ മനോധൈര്യത്താല്‍ ശ്രമം പരാജയപ്പെട്ടു.

Also Read:

വെട്ടിക്കലില്‍ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്‌കൂള്‍ ബസില്‍ മണീട് വൈഎംസിഎ -പുത്തന്‍നട റോഡില്‍ ചെമ്മങ്കഴിത്താഴത്ത് ഇറങ്ങി. ശേഷം വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവേ അടുത്തുണ്ടായിരുന്ന സ്ത്രീ മിഠായി തരാമെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിച്ചു. എന്നാല്‍ വേണ്ടെന്നു പറഞ്ഞ് മുന്നോട്ടുപോയ കുട്ടിയെ മുടിക്ക് പിടിച്ച് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി തിരിഞ്ഞ് സ്ത്രീയുടെ കയ്യില്‍ കടിക്കുകയായിരുന്നു.

ഇതോടെ പിടിവിടുകയും പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ ഇവര്‍ ഒരു ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ വീട്ടുകാര്‍ വാര്‍ഡംഗം പി ഐ ഏലിയാസിനെ അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.

മഞ്ഞ നിറമുള്ള സാരി ധരിച്ച മധ്യവയസ്‌കയാണ് മുടിക്ക് പിടിച്ചതെന്ന് പെണ്‍കുട്ടി മോഴി നല്‍കിയിട്ടുണ്ട്. രാവിലെ മുതല്‍ അപരിചിതരായ മൂന്നുപേര്‍ പ്രദേശത്ത് കറങ്ങുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഓട്ടോതൊഴിലാളികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights: girl returning from school faces alleged abduction attempt

dot image
To advertise here,contact us
dot image