മദ്യ ലഹരിയിൽ പൊലീസിന് നേരെ ആക്രമണം; യുവതി അടക്കം മൂന്നുപേർ പിടിയിൽ

സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്

മദ്യ ലഹരിയിൽ പൊലീസിന് നേരെ ആക്രമണം; യുവതി അടക്കം മൂന്നുപേർ പിടിയിൽ
dot image

കളമശ്ശേരി: സൗത്ത് കളമശേരിയില്‍ പൊലീസിനെതിരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘം ലഹരി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ യുവതിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി വിദ്യാര്‍ത്ഥികളുടെ സംഘം കളമശ്ശേരിയില്‍ എത്തി ഒരു ബാറില്‍ കയറി മദ്യപിക്കുകയും പുറത്തിറങ്ങിയ ശേഷം സംഘത്തിലുള്ളവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇവർ തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. എന്നാല്‍ മദ്യപസംഘം നാട്ടുകാര്‍ക്കെതിരെയും ആക്രമണം നടത്തിയെന്ന് പരാതിയിൽ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനോടും സംഘം തട്ടിക്കയറുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്കെതിരെ കൃത്യനിര്‍വ്വഹണം തടഞ്ഞതിനും ലഹരി ഉപയോഗിച്ച് അക്രമണം നടത്തിയതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും.

Content Highlight : Attack on police ; three people, including a woman, taken into custody

dot image
To advertise here,contact us
dot image