ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം

സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
dot image

എറണാകുളം: ആലുവ സബ് ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ജയിൽ ചാടി. മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന അസം സ്വദേശി മധുര്‍ജ്യ സോനെവാലാണ് ഇന്ന് വൈകീട്ട് ജയില്‍ ചാടിയത്. സഹ തടവുകാര്‍ക്കൊപ്പം കുളിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസും ജയില്‍ അധികൃതരും ചേര്‍ന്ന് പ്രദേശത്തും സമീപ ജില്ലകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Remand Prisoner Escapes from Aluva Sub Jail

dot image
To advertise here,contact us
dot image