

കൊച്ചി: പെരുമ്പാവൂരില്‍ മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മേനെക്കാട്ടില്‍ വീട്ടില്‍ അമ്മിണിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മകന്‍ മഹേഷിനെ കുറുപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് മഹേഷ് അമ്മയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി മഹേഷ് മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുമായിരുന്നു എന്നാണ് വിവരം.
മദ്യപാനവുമായി ബന്ധപ്പെട്ട് പല തവണ നാട്ടുകാരടക്കം മഹേഷിനെ താക്കീത് ചെയ്തിരുന്നു. ഇന്ന് വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ മഹേഷ് അമ്മയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ അവിടെ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ അമ്മിണി നിലവില്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്ത മഹേഷിനെ ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും
Content Highlights: An incident involving a mother and son was reported at Menekkattil in Perumbavoor, following which Kuruppampady police took Mahesh into custody. Reports said the incident occurred after Mahesh allegedly returned home after consuming alcohol and had reportedly been creating problems at home for some time.