സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബര്‍ തട്ടിപ്പ്: കൊച്ചിയിലെ എണ്‍പതുകാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് 1.3 കോടി രൂപ

മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന എണ്‍പത് വയസുളള ഡോക്ടറില്‍ നിന്നാണ് പണം തട്ടിയത്.

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബര്‍ തട്ടിപ്പ്: കൊച്ചിയിലെ എണ്‍പതുകാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് 1.3 കോടി രൂപ
dot image

കൊച്ചി: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. കണയന്നൂര്‍ സ്വദേശിയായ വയോധികനില്‍ നിന്നും തട്ടിയത് 1.3 കോടി രൂപ. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന എണ്‍പത് വയസുളള ഡോക്ടറില്‍ നിന്നാണ് പണം തട്ടിയത്. മണിക്കൂറുകള്‍ക്കുളളില്‍ സൈബര്‍ പൊലീസ് ഇടപെട്ടു. ഒരുകോടി മൂന്നുലക്ഷം രൂപ മരവിപ്പിച്ചു. 27 ലക്ഷം രൂപ നഷ്ടമായി.

Content Highlights: Cyber ​​fraud: Elderly doctor duped of Rs 1.3 crore by posing as CBI officials

dot image
To advertise here,contact us
dot image