
May 28, 2025
05:17 PM
കൊച്ചി: പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിയിൽ അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കുന്നതിൽ പ്രതിഷേധം. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടാണ് പ്രതിഷേധം. ഇതോടെ സിറോ മലബാർ സഭയിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പാലാരിവട്ടം പള്ളിയിലെ അഡ്മിനിസ്ട്രേറ്റർ നിയമനത്തിനെതിരെയാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കടവന്ത്ര, പാലാരിവട്ടം, തൃപ്പൂണിത്തുറ പള്ളികളിലാണ് പുതിയ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചത്. അഡ്മിനിസ്ട്രേറ്റർമാർ ഇന്ന് ചുമതല ഏൽക്കാൻ ഇരിക്കെയാണ് പ്രതിഷേധം. ഏകീകൃത കുർബാന നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനങ്ങൾ.
Content Highlights: Protest at Palarivattam St. Martin's Church over administrator taking charge