

ആലപ്പുഴ: പെട്രോള്‍ പമ്പിലെ ഡിസ്‌പെന്‍സര്‍ ഹോസ് കാറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ജീവനക്കാരന് ഗുരുതര പരിക്ക്. ആലപ്പുഴ കളര്‍കോട് പക്കി ജംഗ്ഷനില്‍ ഈ മാസം ആറാം തീയതിയായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പെട്രോള്‍ അടിച്ച ശേഷം ഡിസ്‌പെന്‍സര്‍ നീക്കം ചെയ്യും മുമ്പ് കാര്‍ മുന്നോട്ട് എടുക്കുകയും പെട്രോള്‍ അടിച്ചിരുന്ന ജീവനക്കാരനെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോവുകയുമായിരുന്നു. ഇടത് കൈയ്ക്ക് സ്വാധീനം കുറവുള്ളതിനാൽ പെട്ടെന്ന് ഡിസ്‌പെന്‍സര്‍ ഹോസ് വലിച്ച് മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വർഷങ്ങളായി പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് ഇയാൾ. കാറിലുണ്ടായിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരത്തിൽ അപകടത്തിന് കാരണമായത്. പമ്പ് ജീവനക്കാരന്റെ വാരിയെല്ലിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Content Highlights: A petrol pump employee was seriously injured after a dispenser hose became caught in a car during an accident at the station