നബിദിന റാലിക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

കുട്ടികളുടെ പരിക്ക് ഗുരുതരമല്ല

നബിദിന റാലിക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
dot image

ആലപ്പുഴ: ചെങ്ങന്നൂര്‍ കൊല്ലക്കടവില്‍ നബിദിന റാലിക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. റാലിയില്‍ പങ്കെടുത്തിരുന്ന മൂന്നു കുട്ടികള്‍ക്ക് കാര്‍ തട്ടി പരിക്കേറ്റു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. മൂന്ന് പേരും മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പൊലീസിൻ്റെ പരിശോധനയിൽ കാറിൽ നിന്നും മദ്യ കുപ്പികൾ കണ്ടെത്തി. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight : Drunken group drives car into Nabi Day rally; three children injured

dot image
To advertise here,contact us
dot image