കനത്ത മഴയില്‍ കാല്‍ വഴുതി ഓടയില്‍ വീണത് ആരും അറിഞ്ഞില്ല; ആലപ്പുഴയില്‍ 45കാരന് ദാരുണാന്ത്യം

ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്

കനത്ത മഴയില്‍ കാല്‍ വഴുതി ഓടയില്‍ വീണത് ആരും അറിഞ്ഞില്ല; ആലപ്പുഴയില്‍ 45കാരന് ദാരുണാന്ത്യം
dot image

ആലപ്പുഴ: കനത്ത മഴയില്‍ മൂടിയില്ലാത്ത ഓടയില്‍വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചന്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കാല്‍ വഴുതി ഓടയില്‍ വീഴുകയായിരുന്നു. എന്നാലിത് ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Man Dies After Falling into Open Drainage at alappuzha

dot image
To advertise here,contact us
dot image