ഷെഫാലി വർമ തിരിച്ചെത്തി; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു

വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയത്

dot image

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 28 മുതലാണ് പര്യടനം തുടങ്ങുന്നത്. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റർ ഷഫാലി വർമ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തി.

വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് ഷഫാലിക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയത്. 152.76 എന്ന സ്ട്രൈക്ക് റേറ്റിൽ 304 റൺസ് നേടിയ ഷഫാലി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ മെഗ് ലാനിംഗുമായി ചേർന്ന് മികച്ച ഓപ്പണർ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. എന്നിരുന്നാലും ലാനിംഗ് നയിച്ച ക്യാപിറ്റൽസ് ഫൈനലിൽ വീണ്ടും പരാജയപ്പെട്ടു.

ഈ ആഴ്ചയുടെ തുടക്കത്തിൽ ഞായറാഴ്ച ആർ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ ശ്രീലങ്കയെ 97 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 342/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ശ്രീലങ്കയെ 245 റൺസിന് പുറത്താക്കി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന മികച്ച സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകർന്നു.

ഇന്ത്യൻ വനിതാ ടി20 ടീം

ഹർമൻപ്രീത് കൗർ (c), സ്മൃതി മന്ദാന (vc), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (wk), യാസ്തിക ഭാട്ടിയ (wk), ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, സ്നേഹ റാണ, ശ്രീ ചരണി, ശുചി ഉപാധ്യായ, അമൻജ്യോത് കൗർ, അരുണ്ഡതി റെഡ്ഡി,

ഇന്ത്യൻ വനിതാ ഏകദിന ടീം

ഹർമൻപ്രീത് കൗർ (c), സ്മൃതി മന്ദാന (vc), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (WK), യാസ്തിക ഭാട്ടിയ (WK), തേജൽ ഹസാബ്നിസ്, ദീപ്തി ശർമ്മ, സ്നേഹ റാണ, ശ്രീ ചരണി, ഷുചി ഉപാധ്യായ, അരുണ്ഡതി റെഡ്ഡി, സത്ഘരെ. 


Content Highlights: Shafali Verma ; India women name squad for England tour

dot image
To advertise here,contact us
dot image