വേറെ ലെവൽ ആണെന്നെ ദുബായ്

ആഗോള പവര്‍ സിറ്റി ഇന്‍ഡക്സ് 2023ല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കിയിരിക്കുകയാണ് ദുബായ്.

ആഗോള പവര്‍ സിറ്റി ഇന്‍ഡക്സ് 2023ല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കിക്കുകയാണ് ദുബായ്. ആഗോളതലത്തില്‍ എട്ടാം സ്ഥാനമാണ് ദുബായുടേത്. പട്ടികയില്‍ ഇടം നേടിയ ഏക ഗള്‍ഫ് രാജ്യം എന്ന പ്രത്യേകത കൂടി ദുബായിക്കുണ്ട്.

പട്ടികയിലെ ഉപവിഭാഗങ്ങളായ കോര്‍പറേറ്റ് ടാക്സ്, തൊഴില്‍മാറ്റ സാധ്യത, കുറഞ്ഞ തൊഴിലില്ലായ്മ, നഗരത്തിന്റെ വൃത്തി എന്നിവയില്‍ ഒന്നാം സ്ഥാനത്താണ് ദുബായ്. ആഢംബര ഹോട്ടലുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവും, അന്താരാഷ്ട്ര ചരക്കുഗതാഗതത്തില്‍ നാലാം സ്ഥാനവും ദുബായിക്ക് സ്വന്തമാണ്. ടോക്കിയോ, ഇസ്താംബുള്‍, മാഡ്രിഡ്, മോസ്‌കോ, സിംഗപ്പൂര്‍ എന്നിവയെ പിന്തള്ളിയാണ് സാംസ്‌കാരിക ആശയവിനിമയ മേഖലയില്‍ നാലാം സ്ഥാനം ദുബായ് സ്വന്തമാക്കിയിരിക്കുന്നത്. നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ്, സംസ്‌കാരിക പരിപാടികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയുടെ കാര്യത്തിലും ദുബായ് അഞ്ചാം സ്ഥാനത്തുണ്ട്. ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

logo
Reporter Live
www.reporterlive.com