Top

'കണ്ടുനില്‍ക്കാന്‍ വയ്യ'; തിരുവനന്തപുരത്ത് കിടപ്പുരോഗിയായ വയോധികനെ ഭാര്യ കഴുത്തറുത്ത് കൊന്നു

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

19 Oct 2021 9:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ടുനില്‍ക്കാന്‍ വയ്യ; തിരുവനന്തപുരത്ത് കിടപ്പുരോഗിയായ വയോധികനെ ഭാര്യ കഴുത്തറുത്ത് കൊന്നു
X

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിൻകര മണവാലി സ്വദേശി ഗോപിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വർഷങ്ങളായി കിടപ്പുരോഗിയായ ഗോപിയെ പരിചരിക്കാനാകില്ലെന്ന് സുമതി മകനോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം അബോധാവസ്ഥയിലായ സുമതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

15 വർഷമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതം കണ്ടു നിക്കാനാവാതെയാണ് താൻ തന്നെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ സുമതി ഡോക്ടർക്ക് മൊഴി നൽകി.

ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേർന്ന് നിലത്ത് കഴുത്ത് അറുത്ത നിലയിലായിരുന്നു ഗോപിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ തൊട്ടടുത്ത് അബോധാവസ്ഥയിൽ സുമതിയുമുണ്ടായിരുന്നു. ഇരുവരേയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം ഗോപി മരണപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നതിനിടെയാണ് താനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് സുമതി ഡോക്ടറോട് വെളിപ്പെടുത്തിയത്.

Next Story

Popular Stories