Top

പ്രാണന് വേണ്ടി കരഞ്ഞിട്ടും അയാളുടെ മനസലിഞ്ഞില്ല; രണ്ടര വയസുകാരിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത, ഒപ്പം അമ്മയും

തലയോട്ടിയിൽ പൊട്ടലുണ്ട്, ശരീരത്തിൽ‍ പലയിടത്തായി പൊളളലേറ്റിട്ടുണ്ട്, ആഴത്തിൽ മുറിവുകളുണ്ട്, ഇടതുകൈ ഒടിഞ്ഞ നിലയിലാണ്

21 Feb 2022 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രാണന് വേണ്ടി കരഞ്ഞിട്ടും അയാളുടെ മനസലിഞ്ഞില്ല; രണ്ടര വയസുകാരിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത, ഒപ്പം അമ്മയും
X

രണ്ടാനച്ചന്റെ ക്രൂര മ‍ർദ്ദനത്തിന് രണ്ട് വയസ്സുകാരി ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയ്ക്ക് അതിക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ മർദ്ധിച്ചത് രണ്ടാനച്ചനാണെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ കുട്ടിയെ പരിക്കേൽപ്പിച്ചതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് കുട്ടിയുടെ അമ്മൂമ്മയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒറ്റ രാത്രി കൊണ്ടുണ്ടായ മുറിവുകൾ അല്ലെന്നും കുറച്ചധികം ദിവസങ്ങളായി കുട്ടിയെ അതിക്രൂരമായ രീതീയിൽ ഇവർ ദേഹോപദ്രവം ചെയ്തതിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു. തലയോട്ടിയിൽ പൊട്ടലുണ്ട്, ശരീരത്തിൽ‍ പലയിടത്തായി പൊളളലേറ്റിട്ടുണ്ട്, ആഴത്തിൽ മുറിവുകളുണ്ട്, ഇടതുകൈ ഒടിഞ്ഞ നിലയിലാണ്. ​ഗുരുതര അവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ ജീവൻ വെ‍ൻഡിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്.

ഇന്നലെ അർധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി. കുന്തിരക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കെെയ്യിൽ പൊള്ളലേറ്റതെന്നും അമ്മ പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞിനെ മർദ്ദിച്ചതാണെന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് സംഭവത്തിൽ സംശയം തോന്നിയ ഡോക്ടർമാ‍‍ർ ത‍ൃക്കാക്കര പൊലീസിനെ വിവരം അറിയിച്ചത്.

തുടർന്ന് ആശുപത്രിയിൽ എത്തിയ പൊലീസ് അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ രണ്ടാനാച്ഛനും അമ്മയും ചേർന്നാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന് കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തി. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് അന്വേഷണം ശക്തമാക്കി.

Story highlights: two year old girl admitted in hospital due to step fathers and mothers severe assault

Next Story