ബ്രൗൺഷുഗറുമായി അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ; പിടികൂടിയത് വടക്കാഞ്ചേരിയിൽ നിന്ന്
18 Jan 2023 5:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: വടക്കാഞ്ചേരിയിൽ ബ്രൗൺഷുഗറുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആസാം സ്വദേശികളും സഹോദരങ്ങളുമായ മിജാനൂർ റഹ്മാൻ, സൈഫുൾ ഇസ്ലാം എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 22 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു.
വടക്കാഞ്ചേരി ഓട്ടുപാറ ജാറം പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. തൃശൂർ എക്സൈസ് ഇൻറലിജൻസിൻറെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. വടക്കാഞ്ചേരി പൊലീസും ഇൻറലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് മയക്കുമരുന്ന് പിടികൂടിയത്.
STORY HIGHLIGHTS: Two inter-state workers arrested with drugs in Wadakkanchery
- TAGS:
- Thrissur
- Wadakkanchery
- Police
Next Story