Top

ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ

രണ്ട് മാസങ്ങൾക്ക് മുമ്പ് രക്ഷപ്പെട്ട പ്രതിയെയാണ് കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തത്

20 Feb 2022 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ
X

ആശുപത്രിയിലെ പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ. രണ്ട് മാസങ്ങൾക്ക് മുമ്പ് രക്ഷപ്പെട്ട പ്രതിയെയാണ് കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോട്ടയം മുണ്ടക്കയം സ്വദേശി ബിജീഷാണ് പൊലീസ് പിടിയിലായത്.

2020 നവംബർ 24നാണ് വെെദ്യപരിശോധനക്കായി ബിജീഷിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പോക്‌സോ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ സുഖമില്ലെന്ന് പറഞ്ഞ ബിജീഷ്, ആശുപത്രിയിൽ എത്തിയശേഷം പിറകുവശത്തെ മതിൽ ചാടിക്കടന്ന് പോലീസുകാരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പിന്നാലെ കോട്ടയത്തുനിന്ന് ഓട്ടോറിക്ഷ വിളിച്ച് ആലപ്പുഴയിലേക്ക് പോയി, ശേഷം ആലപ്പുഴയിൽനിന്ന് ബസ് മാർഗം ബെംഗളൂരുവിലും എത്തി. ഇവിടെ ഒളിവിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ഇയാൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. സുഖമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ പലതവണ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഓരോ തവണ എത്തിയപ്പോഴും ആശുപത്രിയുടെ പരിസരം മനസ്സിലാക്കി രക്ഷപ്പെടാനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടാ വണമെന്നാണ് പൊലീസ് നിഗമനം. മുണ്ടക്കയം പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്‌സോ കേസുകളിലെ പ്രതിയാണ് ബിജീഷ്. ഞായറാഴ്ച കോട്ടയത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story highlights: An accused in a pocso case who escaped from a hospital has been arrested in Bangalore

Next Story