Top

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗം; മൂന്ന് പേർ അറസ്റ്റില്‍

ചികിത്സയ്ക്ക് ധനസഹായം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതിയെ പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് എത്തിച്ചത്.

9 Oct 2021 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗം; മൂന്ന് പേർ അറസ്റ്റില്‍
X

വയനാട് സ്വദേശിനിയെ ചികിത്സാസഹായം വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായി. ആക്രമണത്തിനിരയായ 38 വയസുള്ള പുല്‍പ്പള്ളി സ്വദേശിനി ചികിത്സയിലാണ്. ചികിത്സയ്ക്ക് ധനസഹായം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതിയെ പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് എത്തിച്ചത്. പിന്നീട് ഹോട്ടല്‍ മുറിയില്‍വെച്ച് ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.

Next Story

Popular Stories