Top

വീഡിയോ ഗെയിമിൽ തോൽപ്പിച്ചു; പതിനൊന്ന്കാരനെ പത്തുവയസുകാരൻ വെടിവെച്ച് കൊന്നു

19 Jan 2023 12:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീഡിയോ ഗെയിമിൽ തോൽപ്പിച്ചു; പതിനൊന്ന്കാരനെ പത്തുവയസുകാരൻ വെടിവെച്ച് കൊന്നു
X

മെക്സിക്കോ: വീഡിയോ ഗെയിമിനെ ചൊല്ലിയുള്ള തർക്കത്തിൽ പതിനൊന്ന് വയസുകാരനെ 10 വയസുകാരൻ വെടിവെച്ചു കൊന്നു. മെക്സിക്കോയിലെ അക്രമാസക്ത സംഭവങ്ങൾക്ക് പേരുകേട്ട സംസ്ഥാനമായ വെരാക്രൂസിലാണ് സംഭവം. ഗെയിമിൽ തോൽപ്പിച്ചതിനെ തുടർന്നാണ് കൊലപാതകം. തലയ്ക്ക് വെടിയേറ്റ പതിനൊന്നുകാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

സംഭവത്തെ തുടർന്ന് കൊലപാതകം നടത്തിയ കുട്ടിയുമായി കുടുംബം രക്ഷപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് രംഗത്തെത്തി. ചൊവ്വാഴ്ച നടന്ന കുട്ടിയുടെ ശവസംസ്കാര ചടങ്ങിനിടയിൽ മകന് നീതി ലഭിക്കാൻ സഹായിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. "നീതി നേടാൻ നിങ്ങൾ എന്നെ സഹായിക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്," ഇരയുടെ അമ്മ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൂടാതെ കൊലപാകം നടത്തിയ ആൺകുട്ടിയുടെ കുടുംബത്തെ കുറ്റപ്പെടുത്തി. "എന്റെ മകനെ കൊലപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കൾ നിരുത്തരവാദപരമായി പെരുമാറി. തോക്ക് മേശപ്പുറത്ത് വെച്ച് അവർ പോയതിനാലാണ് എന്റെ മകൻ മരിച്ചത്".

STORY HIGHLIGHTS: 10 year old killed Mexican boy over video game

Next Story