ജോലി നിര്‍ത്താന്‍ കഴിയുമോ ? പഞ്ചാബിനെ നേരിടാന്‍ പവ്വര്‍ ട്രെയിനിങ്ങുമായി വിരാട് കോഹ്ലി
ബെംഗുലുരു നിരയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
13 May 2022 10:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ : പ്ലേ ഓഫ് ഉറപ്പിക്കാനുള്ള മല്‍സരമാണെങ്കിലും ബെംഗുലൂരുവിന്റെ ആരാധകരും ക്രിക്കറ്റ് സ്നേഹികളും നോക്കിയിരിക്കുന്നത് വിരാട് കോഹ്ലിയുടെ ബാറ്റിലേക്കാണ്. ഈ സീസണില്‍ മൂന്ന് വട്ടം ഗോള്‍ഡന്‍ ഡക്കായ കോഹ്ലി കരിയറിലെ ഏറ്റവും മോശമായ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ബെംഗുലുരു ആദ്യ നാലില്‍ നില്‍ക്കുന്നുണ്ടെങ്കിലും മുന്‍ ക്യാപ്റ്റന്‍ ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണുള്ളത്. 19.63 ബാറ്റിങ്ങ് ആവറേജില്‍ 216 റണ്ണാണ് കോഹ്ലിയുടെ സമ്പാദ്യം. രാജസ്ഥാനെതിരെയും ഹൈദ്രബാദിനെതിരെയും ആദ്യ പന്തില്‍ പുറത്തായ കോഹ്ലി അവസാന മത്സരത്തില്‍ വീണ്ടും സംപൂജ്യനായി. ഹൈദ്രബാദിനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു കോഹ്ലി പിന്നെയും ഗോള്‍ഡന്‍ ഡക്കായത്.
പഞ്ചാബിനെതിരെ കോഹ്ലി ഓപ്പണ്‍ ചെയ്യുമോ അതോ മധ്യനിരയിലിറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മത്സരത്തില്‍ ബെംഗുലുരു നിരയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ക്യാപ്റ്റന്‍ ഡുപ്ലസി നല്കുന്ന സൂചന.
അതേസമയം മത്സരത്തിന് മുമ്പ് കോഹ്ലി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. 'ജോലി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ആരാണ് പറഞ്ഞത്?' എന്ന ക്യപ്ഷനോടെയാണ് പവര്‍ ട്രെയിനിങ്ങ് വീഡിയോ കോഹ്ലി പോസ്റ്റ് ചെയ്തിരിക്കുന്നത്.
മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് പത്ത് പോയന്റുമായി എട്ടാം സ്ഥാനത്താണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗുലുരു 14 പോയന്റുമായി നാലാം സ്ഥാനത്താണ്. വിജയത്തോടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാണ് ഡുപ്ലസിയുടെ ശ്രമം.അതേസമയം തോറ്റു കഴിഞ്ഞാല്‍ പഞ്ചാബിന്റെ സാധ്യതകള്‍ മങ്ങും.
Who says the work can stop? pic.twitter.com/nBWxrKoucD
— Virat Kohli (@imVkohli) May 12, 2022
Story Highlights : Virat Kohli Undergoes Intense Power Training Ahead of Punjab Kings Match