Top

റിഷഭ് പന്ത് എന്നും എപ്പോഴും 'കുഞ്ഞാവ തന്നെ'; ഇപ്പോള്‍ കുട്ടിക്കളി അമ്പയറിനോടും

മത്സരത്തിനിടെ അമ്പയര്‍ അനില്‍ ചൗധരിയെ പിറകില്‍ നിന്ന് തോണ്ടി കൊണ്ടായിരുന്നു ഇത്തവണ പന്ത് ആരാധകര്‍ക്ക് ചിരിക്കാന്‍ വകയൊരുക്കിയത്.

14 Oct 2021 1:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിഷഭ് പന്ത് എന്നും എപ്പോഴും കുഞ്ഞാവ തന്നെ; ഇപ്പോള്‍ കുട്ടിക്കളി അമ്പയറിനോടും
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണ്‍ കണ്ട ഏറ്റവും മികച്ച മത്സരത്തിനൊടുവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടു തോറ്റ് നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ കാണാതെ പുറത്തായത്. ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ കുരുക്കില്‍ വീണ് ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നു വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്.

ടോസ് നഷ്ടമായ ശേഷം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാനായത്. ഇതു പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത മികച്ച തുടക്കത്തിനു ശേഷം ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും അവസാന ഓവറില്‍ ഒരു പന്തു ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു.

16 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന കൊല്‍ക്കത്തയെ അസാമാന്യ പോരാട്ടവീര്യത്തിലൂടെ പിടിച്ചുകെട്ടിയ ഡല്‍ഹി വിജയം മണത്തതാണ്. എന്നാല്‍ അവസാന ഓവറില്‍ ആറു പന്തില്‍ ഏഴു റണ്‍സ് വേണമെന്ന നിലയില്‍ ഇറങ്ങിയ കൊല്‍ക്കത്തയുടെ രണ്ടു വിക്കറ്റുകള്‍ കൂടി പിഴുതെടുക്കാന്‍ ആയെങ്കിലും രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ ഓവറില്‍ അഞ്ചാം പന്ത് സിക്‌സറിനു തൂക്കി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയെ ജയത്തിലേക്കു നയിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഡല്‍ഹിക്ക് പതിവ് ശൈലിയില്‍ പൃഥ്വി ഷാ മിന്നും തുടക്കം നല്‍കിയെങ്കിലും വരുണ്‍ ചക്രവര്‍ത്തി തന്റെ സ്‌പെല്ലിലെ ആദ്യ പന്തില്‍ 18 റണ്‍സ് നേടിയ പൃഥ്വിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ സ്റ്റോയിനിസും ശിഖര്‍ ധവാനും ചേര്‍ന്ന് 39 റണ്‍സ് നേടി ഡല്‍ഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും വേഗത്തില്‍ സ്‌കോര്‍ ചെയ്യുവാന്‍ സാധിച്ചില്ല.

സ്റ്റോയിനിസ്(18), ശിഖര്‍ ധവാന്‍(36), ഋഷഭ് പന്ത് എന്നിവരെ നഷ്ടപ്പെട്ട് 90/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഹെറ്റ്മ്യറിനെ സ്‌കോര്‍ 3 റണ്‍സില്‍ നില്‍ക്കുമ്‌ബോള്‍ വരുണ്‍ ചക്രവര്‍ത്തി ഗില്ലിന്റെ കൈകളിലെത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് നേടിയെങ്കിലും താരം നോബോള്‍ എറിഞ്ഞതിനാല്‍ ഹെറ്റ്മ്യര്‍ക്ക് ജീവന്‍ ദാനം ലഭിയ്ക്കുകയായിരുന്നു. എന്നാല്‍ 17 റണ്‍സ് നേടിയ ഷിറ്റ്മ്യര്‍ റണ്ണൗട്ടാകുകയായിരുന്നു.

ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 30 റണ്‍സ് നേടിയാണ് ഡല്‍ഹിയെ 135/5 എന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അതേസമയം വീണ്ടും കുസൃതി ഒപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്.

മത്സരത്തിനിടെ അമ്പയര്‍ അനില്‍ ചൗധരിയെ പിറകില്‍ നിന്ന് തോണ്ടി കൊണ്ടായിരുന്നു ഇത്തവണ പന്ത് ആരാധകര്‍ക്ക് ചിരിക്കാന്‍ വകയൊരുക്കിയത്. അശ്വിനുമായി ബോള്‍ പരിശോധിക്കുകയായിരുന്ന ചൗധരിയെ ഒരു വശത്ത് നിന്ന് തൊണ്ടി മാറി നിന്ന് റിഷഭ്. പിറകില്‍ നിന്ന് തൊണ്ടിയത് ആരെന്ന് തിരയുന്ന ചൗധരിയെ ഒടുവില്‍ താനാണ് എന്ന് അറിയിക്കുകയായിരുന്നു.


Popular Stories

    Next Story