Top

സൂപ്പര്‍ താരം പഞ്ചാബ് കിങ്‌സ് വിട്ടു; അഭ്യൂഹങ്ങള്‍ തള്ളി അടുത്ത സീസണില്‍ അപ്രതീക്ഷിത നീക്കം?

തന്നെ വരുന്ന സീസണില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന താരത്തിന്റെ ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നുവെന്നും വരുന്ന സീസണില്‍ താരം പുതുതായി ലീഗിലേക്ക് എത്തുന്ന ടീമുകളില്‍ ഒന്നിന്റെ നായകനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

25 Nov 2021 11:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂപ്പര്‍ താരം പഞ്ചാബ് കിങ്‌സ് വിട്ടു; അഭ്യൂഹങ്ങള്‍ തള്ളി അടുത്ത സീസണില്‍ അപ്രതീക്ഷിത നീക്കം?
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പഞ്ചാബ് കിങ്‌സ് ഇലവന്റെ സൂപ്പര്‍ താരവും അവസാന രണ്ടു സീസണുകളില്‍ ടീമിന്റെ നായകനുമായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ടീം വിട്ടെന്നു റിപ്പോര്‍ട്ട്. 2022 സീസണിനു മെഗാ ലേലത്തിനു മുന്നേ ടീമുമായി താരം വേര്‍പിരിയുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തന്നെ വരുന്ന സീസണില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന താരത്തിന്റെ ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നുവെന്നും വരുന്ന സീസണില്‍ താരം പുതുതായി ലീഗിലേക്ക് എത്തുന്ന ടീമുകളില്‍ ഒന്നിന്റെ നായകനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുല്‍ പഞ്ചാബ് കിങ്‌സുമായി വേര്‍പിരിയുമെന്നു നേരത്തെ തന്നെ സുചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2022-ല്‍ താരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ എത്തുമെന്നും വിരാട് കോഹ്ലിക്കു പകരം നായകനാകുമെന്നുമായിരുന്നു ശക്തമായ അഭ്യൂഹങ്ങള്‍. ഇപ്പോള്‍ അഭ്യൂഹങ്ങള്‍ തള്ളി രാഹുല്‍ പുതിയ ടീമായ ലക്‌നൗവിന്റെ നായകനായേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ രാഹുല്‍, ലക്‌നൗവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അക്കാര്യത്തില്‍ അവരുമായി ധാരണയിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധികം താമസിയാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

2018-ല്‍ നടന്ന മെഗാതാരലത്തില്‍ നിന്നായിരുന്നു പഞ്ചാബ് ഫ്രാഞ്ചൈസി രാഹുലിനെ സ്വന്തമാക്കിയത്. വന്‍ തുകയ്ക്ക് പഞ്ചാബിലെത്തിയ രാഹുല്‍ തന്റെ പ്രൈസ് ടാഗിനോട് നീതിപുലര്‍ത്തിയ പ്രകടനമാണ് ാഴ്ച വെച്ചത്. ആദ്യ സീസണില്‍ 659 റണ്‍സ് നേടിയ താരം 2019-ല്‍ 593 റണ്‍സും, 2020-ല്‍ 670 റണ്‍സും, 2021 ല്‍ 626 റണ്‍സുമാണ് നേടിയത്. ബാറ്റ് കൊണ്ട് മിന്നിയെങ്കിലും പഞ്ചാബിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങാന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനെ നയിച്ച രാഹുലിന് കീഴില്‍ ദയനീയമായിരുന്നു പഞ്ചാബിന്റെ പ്രകടനം.

Next Story

Popular Stories