Top

''മുഴുവന്‍ സമയ ജോലി പറ്റില്ല, വേണമെങ്കില്‍ താത്കാലിക ചുമതല ഏറ്റെടുക്കാം''; നിലപാട് വ്യക്തമാക്കി ദ്രാവിഡ്

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരനെ തന്നെ നിയമിക്കുക എന്ന ലക്ഷ്യമാണ് ബി.സി.സി.ഐക്കുള്ളത്. ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു.

14 Oct 2021 2:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഴുവന്‍ സമയ ജോലി പറ്റില്ല, വേണമെങ്കില്‍ താത്കാലിക ചുമതല ഏറ്റെടുക്കാം; നിലപാട് വ്യക്തമാക്കി ദ്രാവിഡ്
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കു താനുണ്ടാകില്ലെന്നു വ്യക്തമാക്കിയ രാഹുല്‍ ദ്രാവിഡ് നിലപാടില്‍ അയവു വരുത്തുന്നതായി സൂചന. ടീം ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനു പകരം താല്‍ക്കാലിക ചുമതല വഹിക്കാമെന്നും മികച്ചൊരരാളെ ലഭിക്കുന്നതു വരെ ടീമിന്റെ മേല്‍നോട്ടം വഹിക്കാമെന്നും ദ്രാവിഡ് ബി.സി.സി.ഐയോട് അര്‍ധസമ്മതം മൂളിയതായാണ് സൂചന.

ഇതുപ്രകാരം ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഹോം സീരിസില്‍ താത്കാലിക പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രിയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫും സ്ഥാനമൊഴിയുന്നതിനാല്‍ പെട്ടെന്നൊരു പരിശീലകനെ നിയമിക്കുക എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് താല്‍ക്കാലിക പരിശീലകനെ നിയമിക്കാന്‍ ബി.സി.സി.ഐ. ആലോചിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരനെ തന്നെ നിയമിക്കുക എന്ന ലക്ഷ്യമാണ് ബി.സി.സി.ഐക്കുള്ളത്. ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു. ഇപ്പോള്‍ പഴയ പരിശീലകനായ അനില്‍ കുംബ്ലെയോട് സ്ഥാനമേറ്റെടുക്കാമോയെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ബോര്‍ഡ്.

ന്യൂസിലന്‍ഡിനെതിരായ പരമ്പര വരെ ശാസ്ത്രിയോട് തുടരാന്‍ ആവശ്യപ്പെടാനായിരുന്നു ബോര്‍ഡ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് ശാസ്ത്രി നിഷേധിച്ചതോടെ മറ്റൊരാളെ കണ്ടെത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ദ്രാവിഡായിരുന്നു ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത്.

ശാസ്ത്രിക്ക് പുറമെ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍. ശ്രീധര്‍ എന്നിവരുടേയും കാലവധി ട്വന്റി ലോകകപ്പോടെ കഴിയും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി 20 യുമാണുള്ളത്. ലോകകപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടു പിന്നാലെ തന്നെ പരമ്പര ആരംഭിക്കും.

Popular Stories

    Next Story