Top

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് അഫ്ഗാനിസ്താന്‍; പാകിസ്താന് ജയിക്കാന്‍ 148 വേണം

ഏഴാം വിക്കറ്റില്‍ നായകന്‍ മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും നടത്തിയ പ്രത്യാകമ്രണമാണ് അവരെ കരകയറ്റിയത്. പിരിയാത്ത ഈ കൂട്ടുകെട്ട് അവസാന 7.1 ഓവറില്‍ 71 റണ്‍സാണ് അടിച്ചു കൂട്ടിയയത്.

29 Oct 2021 4:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് അഫ്ഗാനിസ്താന്‍; പാകിസ്താന് ജയിക്കാന്‍ 148 വേണം
X

ട്വന്റി 20 ലോകകപ്പില്‍ ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെതിരേ 'വാലില്‍'കുത്തി ഉയര്‍ന്ന് അഫ്ഗാനിസ്ഥാന്‍. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അവര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്.

12.5 ആറു വിക്കറ്റ് നഷ്ടത്തില്‍ 76 എന്ന നിലയിലേക്കു വീണ ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിച്ചാണ് അഫ്ഗാന്‍ മാന്യമായ സ്‌കോറില്‍ എത്തിയത്. ഏഴാം വിക്കറ്റില്‍ നായകന്‍ മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും നടത്തിയ പ്രത്യാകമ്രണമാണ് അവരെ കരകയറ്റിയത്. പിരിയാത്ത ഈ കൂട്ടുകെട്ട് അവസാന 7.1 ഓവറില്‍ 71 റണ്‍സാണ് അടിച്ചു കൂട്ടിയയത്.

നബി 32 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 35 റണ്‍സ് നേടിയപ്പോള്‍ 25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായിരുന്നു നൈബിന്റെ 35 റണ്‍സ്. ഇതില്‍ ഹസന്‍ അലി എറിഞ്ഞച 18-ാം ഓവറില്‍ 19 റണ്‍സാണ് നൈബ് അടിച്ചുകൂട്ടിയത്. ആ ഓവറില്‍ ആകെ 21 റണ്‍സ് പിറന്നു.

ഇവര്‍ക്കു പുറമേ 21 പന്തുകളില്‍ നിന്ന് 21 റണ്‍സ് നേടിയ മധ്യനിര താരം നജീബുള്ള സര്‍ദ്രാനും അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. പാകിസ്താനു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഇമാദ് വാസിമാണ് തിളങ്ങിയത്.

നേരത്തെ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായില്‍ ഇതിന് മുമ്പ് നടന്ന നാലു മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. എന്നിട്ടും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചു.

നബിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അധികം വൈകാതെ പാക് ബൗളര്‍മാര്‍ തെളിയിക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ അഫ്ഗാന് വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് ഒടുവില്‍ നബി-നൈബ് സഖ്യം തുണയാകുകയായിരുന്നു.

Next Story

Popular Stories