ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മത്സരത്തിന്റെ നാലാം ദിനം പെയ്‌നിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടാസ്മാനിയ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരവേറ്റത്
17 March 2023 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടാസ്മാനിയയും ക്വീന്‍സ് ലാന്‍ഡും തമ്മില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തോടെ ടിം പെയ്ന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു. മത്സരത്തിന്റെ നാലാം ദിനം പെയ്‌നിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടാസ്മാനിയ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരവേറ്റത്. ടാസ്മാനിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ 62 പന്തില്‍ പെയ്ന്‍ 42 റണ്‍സടിച്ചിരുന്നു.
2005ലാണ് ടിം പെയ്ന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2018 ല്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറെയും പന്ത് ചുരുണ്ടലിന് വിലക്കിയതോടെയാണ് പെയ്ന്‍ ദേശീയ ടീം ക്യാപ്റ്റനാകുന്നത്. 23 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും പെയ്ന്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിച്ചു.
ടെസ്റ്റില്‍ 11 മത്സരങ്ങള്‍ വിജയിച്ച പെയ്‌ന് ഏകദിനങ്ങളില്‍ ഒരു വിജയം പോലും നേടിയെടുക്കാന്‍ സാധിച്ചില്ല. 2017 ല്‍ ടാസ്മാനിയന്‍ ടീമിന്റെ മുന്‍ റിസപ്ഷനിസ്റ്റിന് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് 2021 നവംബറില്‍ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. 35 ടെസ്റ്റ് മത്സരങ്ങളില്‍ 1535 റണ്‍സടിച്ച പെയ്ന്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടി. 35 ഏകദിനങ്ങളിലും 12 ടി-20 യിലും താരം ദേശീയ ടീമില്‍ കളിച്ചു.
STORY HIGHLIGHTS: Former Australia Test captain Tim Paine retires