Top

'സച്ചിന് എല്ലാമറിയാം, സാമ്പത്തിക പ്രതിസന്ധിയുണ്ട്'; മറികടക്കാനൊരു ജോലി വേണമെന്ന് കാംബ്ലി

ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന 30,000 രൂപ പെന്‍ഷന്‍ മാത്രമാണ് എന്റെ വരുമാനം

17 Aug 2022 8:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സച്ചിന് എല്ലാമറിയാം, സാമ്പത്തിക പ്രതിസന്ധിയുണ്ട്; മറികടക്കാനൊരു ജോലി വേണമെന്ന് കാംബ്ലി
X

സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനോപ്പം ക്രിക്കറ്റിനോട് ചേര്‍ത്തുവെച്ച പേരാണ് വിനോദ് കാംബ്ലി. ജീവിതത്തില്‍ കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ പുതിയ ജോലി തേടുകയാണ് 50കാരനായ മുംബൈക്കാരന്‍. 'ക്രിക്കറ്റ് സംബന്ധമായ ജോലികള്‍ ഞാന്‍ അന്വേഷിക്കുന്നു. ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന 30,000 രൂപ പെന്‍ഷന്‍ മാത്രമാണ് എന്റെ വരുമാനം',കാംബ്ലി പറഞ്ഞു. സച്ചിന് ഇതിനെപറ്റി അറിയുമോയെന്ന ചോദ്യത്തിന് അറിയാമെന്നും തന്റെ അടുത്ത സുഹ്യത്താണെന്നുമായിരുന്നു താരത്തിന്റെ മറുപടി.

2019ല്‍ മുംബൈ ടി20 ലീഗിലെ ഒരു ടീമിനെ കാംബ്ലി പരിശീലിപ്പിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പിന്‍മാറി. നെറുളിലെ ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാഡയില്‍ യുവതാരങ്ങളുടെ മെന്ററായും കാംബ്ലി പ്രവര്‍ത്തിച്ചു. നെറുല്‍ ദൂരെയായതിനാല്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണ്. 'പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുനേ്നറ്റ് ക്യാബില്‍ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിലേക്ക് ഞാന്‍ പോകുമായിരുന്നു. എനിക്ക് അത് വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ ബികെസി ഗ്രൗണ്ടില്‍ അവരെ വൈകുന്നേരം പരിശീലിപ്പിക്കാമെന്നും. കാംബ്ലി മിഡ് ഡെയോട് പറഞ്ഞു.

ഞാന്‍ വിരമിച്ച ഒരു ക്രിക്കറ്റ് താരമാണ്. ബിസിസിഐ പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. ബോര്‍ഡിനോട് ഞാന്‍ വളരെയധികം നന്ദിയുളളവനാണ്. ഞാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എനിക്ക് ഒരു കുടുംബം നോക്കുവാനുണ്ട്. നിങ്ങള്‍ക്ക് എന്നെ സേവനം വേണമെങ്കില്‍ വാങ്കഡെയിലോ, കെബിസിയിലോ ഞാന്‍ ഉണ്ടാകും.മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് സംഭാവനകള്‍ ചെയ്തു. ക്രിക്കറ്റിനായി ഞാന്‍ ഈ ജീവിതം സമര്‍പ്പിച്ചതാണ്. വിരിമിക്കലിന് ശേഷം നിങ്ങള്‍ക്ക് ക്രിക്കറ്റ് ഉണ്ടാകില്ല. പക്ഷേ ജീവിതം മുന്നോട്ട് പോകണം. അതിന് ജോലി അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ എംസിഐയില്‍ നിന്ന താന്‍ അത് പ്രതീക്ഷിക്കുന്നതായും കാംബ്ലി കൂട്ടിചേര്‍ത്തു.

1991ലാണ് ദേശീയ ടീമിനായി കാംബ്ലി അരങ്ങേറിയത്. 104 ഏകദിനത്തിലും 17 ടെസ്റ്റ് മത്സരത്തിലും കളിച്ച താരം ഇരു ഫോര്‍മാറ്റുകളിലുമായി 3561 റണ്‍സ് നേടി. നാല് ടെസ്റ്റും രണ്ട് ഏകദിന സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 2000തില്‍ കാംബ്ലി ക്രിക്കറ്റിനോട് വിട പറഞ്ഞു.

STORY HIGHLIGHTS : BCCI's pension is the only source of income; Sachin Tendulkar knows everything,Vinod Kambli in search of job related to cricket

Next Story