'ദേ പിന്നേം ഡക്ക്'; സഞ്ജുവിനെ വീണ്ടും 'എയറിലാക്കി' സോഷ്യല് മീഡിയ

സഞ്ജു സാംസണും സാംസങ്ങും ആവശ്യസമയത്ത് 'ഹാങ്ങാണ്', സഞ്ജു ആരാധകരോടും ഐപിഎല് പ്രേക്ഷകരോടും ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണെന്ന് വീണ്ടും ഓര്മ്മിപ്പിക്കുകയാണ്... എന്നിങ്ങനെ പോകുന്നു പോസ്റ്റുകള്

dot image

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില് തുടര്ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര് സഞ്ജു സാംസണ്. രണ്ടാം ടി20യില് നേരിട്ട ആദ്യ പന്തില് തന്നെ പുറത്തായ സഞ്ജു മൂന്നാം ടി20യിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ്. മത്സരത്തില് ഇന്ത്യ വിജയം സ്വന്തമാക്കിയെങ്കിലും സഞ്ജുവിന് തിളങ്ങാനാവാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

രണ്ടാം മത്സരത്തില് ഓപ്പണറായി ഇറങ്ങിയ സഞ്ജു ഇത്തവണ വണ്ഡൗണായാണ് കളത്തിലിറങ്ങിയത്. രണ്ടാമത്തെ ഓവറില് ജയ്സ്വാള് (10) മടങ്ങിയതിനുപിന്നാലെയാണ് സഞ്ജു ക്രീസിലെത്തിയത്. നാല് പന്തുകള് മാത്രം നേരിട്ട സഞ്ജു അരങ്ങേറ്റക്കാരന് ചാമിന്ദു വിക്രമസിങ്കെയുടെ പന്തിലാണ് പുറത്താവുന്നത്. മൂന്നാം ഓവറിലെ അവസാന പന്തില് ഹസരങ്കയ്ക്ക് ക്യാച്ച് നല്കി സഞ്ജു വീണ്ടും കളത്തിനുപുറത്തേക്ക്.

സൂപ്പര് ഓവറില് ആശ്വാസ വിജയം കൈവിട്ട് ശ്രീലങ്ക; പരമ്പര തൂത്തുവാരി ഇന്ത്യ

ഒന്നാം ടി20യിലെ പ്ലേയിങ് ഇലവനില് ഇടംലഭിക്കാതിരുന്ന സഞ്ജുവിനെ രണ്ടാം തവണ ഓപ്പണറായാണ് ഗംഭീര് ഇറക്കിയത്. കഴിഞ്ഞ തവണ അവസരം ലഭിച്ചിട്ടും പൂജ്യത്തിന് പുറത്തായ സഞ്ജുവിന് ഈ മത്സരത്തില് അവസരം ലഭിക്കുമോ എന്നുതന്നെ സംശയമായിരുന്നു. എന്നാല് സഞ്ജുവിന്റെ പ്രിയപ്പെട്ട ബാറ്റിങ് ഓര്ഡറായ വണ്ഡൗണില് ഇറങ്ങാനുള്ള അവസരം ലഭിച്ചെങ്കിലും നിരാശപ്പെടുത്തി.

ഇതിനുപിന്നാലെ സഞ്ജുവിനെ പരിഹസിച്ച് സോഷ്യല് മീഡിയയിലൂടെയും ആരാധകര് രംഗത്തെത്തി. ലഭിക്കുന്ന അവസരങ്ങള് മുതലാക്കാതെ സഞ്ജു സ്ഥിരതയോടെ കളിക്കുന്നില്ലെന്നാണ് ചില പോസ്റ്റുകള്. താരത്തിന് ഇനിയും അവസരം നല്കണമെന്ന് പറയരുതെന്നാണ് ചില പോസ്റ്റുകള്. സഞ്ജു ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും വിമര്ശനമുണ്ടായിരുന്നു. സഞ്ജു സാംസണും സാംസങ്ങും ആവശ്യസമയത്ത് 'ഹാങ്ങാണ്', സഞ്ജു ആരാധകരോടും ഐപിഎല് പ്രേക്ഷകരോടും ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണെന്ന് വീണ്ടും ഓര്മ്മിപ്പിക്കുകയാണ്... എന്നിങ്ങനെ പോകുന്നു പോസ്റ്റുകള്.

dot image
To advertise here,contact us
dot image