'ഗംഭീര' ട്വിസ്റ്റോ?; ഹാര്‍ദ്ദിക് ഇന്ത്യയെ നയിക്കാനില്ല, ടി20യില്‍ സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും

ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പ്രകടനമാണ് വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് കാഴ്ച വെച്ചത്

'ഗംഭീര' ട്വിസ്റ്റോ?; ഹാര്‍ദ്ദിക് ഇന്ത്യയെ നയിക്കാനില്ല, ടി20യില്‍ സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും
dot image

മുംബൈ: ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി ലോക രണ്ടാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവ് എത്തിയേക്കുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഹാര്‍ദ്ദിക്കല്ല സൂര്യകുമാറിനെയാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യകുമാറിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും ചര്‍ച്ച ചെയ്തതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026 ലോകകപ്പ് വരെയായിരിക്കും സൂര്യകുമാര്‍ ഇന്ത്യയെ നയിക്കുക. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പ്രകടനമാണ് വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് കാഴ്ച വെച്ചത്. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കകളാണ് താരത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് തിരിച്ചടിയായത്. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് പരമ്പരകളില്‍ സൂര്യകുമാറാണ് ടീമിനെ നയിച്ചിരുന്നത്. ഏകദിന ലോകകപ്പിനു പിന്നാലെ ഓസ്ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു ക്യാപ്റ്റനായി സൂര്യയുടെ അരങ്ങേറ്റം. ഓസീസിനെ തുരത്തി ഈ പരമ്പര ഇന്ത്യ കൈക്കലാക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us