LIVE BLOG: കപ്പടിച്ച് ഹിറ്റ്മാനും പിള്ളേരും;ദക്ഷിണാഫ്രിക്കന്‍ 'ക്ലാസ്സിനെ' എറിഞ്ഞിട്ട് 'മാസ് ഇന്ത്യ'

2024 ജൂണ്‍ 29, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ദിനം. ഇന്ത്യ ലോകം കീഴടക്കി. ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുന്നു. ബാര്‍ബഡോസിലെ ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഹിറ്റ്മാനും പിള്ളേരും കിരീടമുയര്‍ത്തിയത്.
LIVE BLOG: കപ്പടിച്ച് ഹിറ്റ്മാനും പിള്ളേരും;ദക്ഷിണാഫ്രിക്കന്‍ 'ക്ലാസ്സിനെ' എറിഞ്ഞിട്ട് 'മാസ് ഇന്ത്യ'

പോരാട്ടം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം; നെഞ്ചിടിപ്പോടെ ആരാധകര്‍

കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യന്മാര്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. 2023 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരാജയത്തിന്റെ ക്ഷീണം തീര്‍ത്ത് കിരീടം നേടാനാണ് രോഹിത്തും സംഘവും ബാര്‍ബഡോസില്‍ എത്തുന്നത്. അതേസമയം ആദ്യത്തെ ലോകകിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന പ്രോട്ടിയാസ് ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ടോസ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു

സഞ്ജു ഇല്ല

കലാശപ്പോരിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ് സ്ഥാനമില്ല.

ടീം ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ , ശിവം ദുബെ , അക്സർ പട്ടേൽ , അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ

ടീം ദക്ഷിണാഫ്രിക്ക: ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ , ആൻറിച്ച് നോർട്ട്ജെ, തബ്രൈസ് ഷംസി

റെക്കോർഡ്

ന്യൂസിലൻഡിൻ്റെ കെയ്ൻ വില്യംസണ് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഐസിസി ഫൈനൽ കളിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായി രോഹിത് ശർമ്മ.

ഫൈനലിലെ ആദ്യ പന്ത്

മാര്‍കോ ജാൻസെൻ എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് തട്ടി സിംഗിൾ എടുത്ത് രോഹിത്. കോഹ്‌ലി സ്‌ട്രൈക്കിൽ. 

ഫൈനലിലെ ആദ്യ ബൗണ്ടറി

വിരാട് കോഹ്‌ലിക്ക് ബാക്ക് ടു ബാക്ക് ബൗണ്ടറി

ആദ്യ ഓവർ

ഫൈനലിൽ ആദ്യ ഓവർ പിന്നിടുമ്പോൾ ഇന്ത്യ 15-0

വിക്കറ്റ്

രോഹിത് ശര്‍മ്മയെ പുറത്താക്കി കേശവ് മഹാരാജ്

രോഹിത് 9 (5)

വീണ്ടും വിക്കറ്റ്

വണ്‍ ഡൗണായി എത്തിയ റിഷഭ് പന്തിനെയും കേശവ് മഹാരാജ് പുറത്താക്കി

പന്ത് 0 (2)

ഇന്ത്യ 26/2 (3)

വിരാട് 15* (9)

സൂര്യകുമാര്‍ 2* (2)

മൂന്നാം വിക്കറ്റും വീണു

സൂര്യകുമാര്‍ യാദവിനെ പുറത്താക്കി കാഗിസോ റബാഡ

സൂര്യകുമാര്‍ 3 (4)

പവർപ്ലേ

പവർപ്ലേയിൽ ഇന്ത്യ 45/3

ഫൈനലിലെ ആദ്യ സിക്സ്

മാര്‍ക്രത്തെ സിക്സറിന് പറത്തി അക്സര്‍ പട്ടേല്‍

'അക്സര്‍ സിക്സര്‍'

കേശവ് മഹാരാജിനേയും ഗ്യാലറിയിലേക്ക് പായിച്ച് അക്സര്‍

ഇന്ത്യ 68/3 (9)

പത്താം ഓവര്‍

പത്താം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 75/3

പ്രതീക്ഷ നല്‍കി കോഹ്‌ലിയും അക്സറും

അടിച്ചുകയറി അക്സര്‍

12-ാം ഓവറില്‍ തബ്രൈസ് ഷംസിയുടെ പന്തിലും അക്സറിന് സിക്സര്‍

ഇന്ത്യ 93/3 (12)

100 കടന്ന് ഇന്ത്യ

സിക്സടിച്ച് ഇന്ത്യയെ 100 റണ്‍സ് കടത്തി അക്സര്‍

ഇന്ത്യ 104/3 (13.1)

കോഹ്‌ലി: 43* (38)

അക്‌സര്‍ 46* (30)

റണ്‍ ഔട്ട്

47 റണ്‍സെടുത്ത അക്സറിനെ റണ്‍ ഔട്ടാക്കി ക്വിന്‍റണ്‍ ഡി കോക്ക്

ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ഇന്ത്യ 108/4 (14)

കിങ് @ 50*

വിരാട് കോഹ്‌ലിക്ക് അര്‍ദ്ധ സെഞ്ച്വറി

48 പന്തിലാണ് താരം ഫിഫ്റ്റി അടിച്ചത്

ടൂര്‍ണമെന്‍റില്‍ കോഹ്‌ലിയുടെ ആദ്യ അര്‍ദ്ധ സെഞ്ച്വറി

ഇന്ത്യ@ 150

18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ്‌

കോഹ്‌ലി ഔട്ട്

മാര്‍കോ ജാന്‍സന്‍റെ പന്തില്‍ റബാഡയ്ക്ക് ക്യാച്ച് നല്‍കി കോഹ്‌ലി പുറത്തേക്ക്

59 പന്തില്‍ 76 റണ്‍സ് നേടി

രണ്ട് സിക്‌സും ആറ് ബൗണ്ടറിയുമടക്കമുള്ള ഇന്നിങ്‌സ്‌

ഇന്ത്യ176/7 (20)

ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം

അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും (5) രവീന്ദ്ര ജഡേജയും (2) പുറത്ത്‌

ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഹെന്‍ഡ്രിക്സിനെ പുറത്താക്കി ബുംറ. നാല് റണ്‍സെടുത്ത താരത്തിന്‍റെ സ്റ്റംപെടുത്താണ് ബുംറ ഇന്ത്യക്ക് ബ്രേക്ക് നല്‍കിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

എയ്ഡന്‍ മാര്‍ക്രം പുറത്ത്. അര്‍ഷ്ദീപ് സിങ്ങിന് വിക്കറ്റ്

ദക്ഷിണാഫ്രിക്ക 22/2 (4)

ഡി കോക്ക് 10* (10)

സ്റ്റബ്‌സ് 2* (4)

പവര്‍പ്ലേ

പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക 42/2

വിക്കറ്റ്

സ്റ്റബ്സിനെ ക്ലീന്‍ ബൗള്‍ഡാക്കി അക്സര്‍ പട്ടേല്‍

സ്റ്റബ്സ് 31 (21)