പരിക്ക് മാറാൻ മിനിറ്റുകൾ മാത്രം; അഫ്​ഗാൻ താരത്തിന് ട്രോൾമഴ

ബം​ഗ്ലാദേശ് ഇന്നിംഗ്സിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്
പരിക്ക് മാറാൻ മിനിറ്റുകൾ മാത്രം; അഫ്​ഗാൻ താരത്തിന് ട്രോൾമഴ

കിം​ഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അഫ്​ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ മത്സരത്തിനിടെയുണ്ടായ ചില രം​ഗങ്ങൾ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം എൽപ്പിച്ചുവെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിൽ ബം​ഗ്ലാദേശ് ഇന്നിംഗ്സിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. 11.4 ഓവറിൽ ബം​ഗ്ലാദേശ് സ്കോർ ഏഴിന് 81 എന്ന നിലയിൽ നിന്നപ്പോൾ അപ്രതീക്ഷിതമായി മഴയെത്തി. ഇതോടെ മത്സരം മെല്ലെയാക്കാൻ ട്രോട്ട് താരങ്ങൾക്ക് നിർദ്ദേശം നൽകി.

സ്ലിപ്പിൽ ഫിൽഡ് ചെയ്യുകയായിരുന്ന ​ഗുലാബുദീൻ നയീബ് ഇക്കാര്യം മനസിലാക്കി. പേശി വലിവ് അഭിനയിച്ച് താരം നിലത്തുവീണു. സഹതാരത്തിന് എന്ത് സംഭവിച്ചുവെന്ന് അഫ്​ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ചോദിക്കുന്നുണ്ടായിരുന്നു. മഴ തുടർന്നിരുന്നെങ്കിൽ രണ്ട് റൺസിന്റെ വിജയം അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കുമായിരുന്നു. എന്നാൽ മഴ അതിവേ​ഗത്തിൽ മാറി. പിന്നാലെ നയീബ് കളത്തിലിറങ്ങി. ഇത്രവേ​ഗം പരിക്ക് മാറിയ താരത്തിന്റെ അഭിനയത്തെ പരിഹസിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു.

പരിക്ക് മാറാൻ മിനിറ്റുകൾ മാത്രം; അഫ്​ഗാൻ താരത്തിന് ട്രോൾമഴ
ഒന്നര പതിറ്റാണ്ട് കാലത്തെ ക്രിക്കറ്റ് ജീവിതത്തിന് അവസാനം; ഡേവിഡ് വാർണർ വിരമിച്ചു

മത്സരത്തിൽ അഫ്​ഗാനിസ്ഥാൻ എട്ട് റൺസിന്റെ ആവേശ വിജയം സ്വന്തമാക്കി. പിന്നാലെ ആഹ്ലാദവാനായി ​ഗ്രൗണ്ടിലൂടെ ഓടുന്ന നയീബിനെയും കാണാം. എന്തായാലും അഫ്​ഗാന്റെ ചരിത്രനേട്ടം ക്രിക്കറ്റ് ലോകത്ത് ആഘോഷിക്കപ്പെടുകയാണ്. ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ദക്ഷിണാഫ്രിക്കയാണ് റാഷിദ് ഖാന്റെയും സംഘത്തിന്റെയും എതിരാളികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com