വിരാട് കോഹ്‍ലിയുടെ പെൺപതിപ്പ്; തരം​ഗമായി സ്മൃതി മന്ദാനയുടെ ആദ്യ വിക്കറ്റ്

​മത്സരത്തിൽ ഇന്ത്യൻ വിജയം ഒട്ടും അനായാസമായിരുന്നില്ല.
വിരാട് കോഹ്‍ലിയുടെ പെൺപതിപ്പ്; തരം​ഗമായി സ്മൃതി മന്ദാനയുടെ ആദ്യ വിക്കറ്റ്

മുംബൈ: സമൂഹമാധ്യമങ്ങളിൽ തരം​ഗമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ ബൗളിം​ഗ്. ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ മത്സരത്തിലാണ് ഇന്ത്യൻ വനിതാ താരം പന്തെറിഞ്ഞത്. രണ്ടാമത്തെ പന്തിൽ തന്നെ മന്ദാന വിക്കറ്റെടുത്തു. ഒപ്പം ഇന്ത്യൻ പുരുഷ ടീം സൂപ്പർ താരം വിരാട് കോഹ്‍ലിയുടേതിന് സമാനമായ ബൗളിം​ഗ് ആക്ഷൻ കൂടിയാണ് മന്ദാനയുടേത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. ബാറ്റുകൊണ്ടും സ്മൃതി തിളങ്ങി. 120 പന്തിൽ 136 റൺസുമായി താരം മികച്ച പ്രകടനം നടത്തി. ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറിന്റെ പുറത്താകാതെയുള്ള 103 റൺസ് കൂടിയായപ്പോൾ ഇന്ത്യൻ വനിതാ ടീം മികച്ച സ്കോറിലെത്തി.

വിരാട് കോഹ്‍ലിയുടെ പെൺപതിപ്പ്; തരം​ഗമായി സ്മൃതി മന്ദാനയുടെ ആദ്യ വിക്കറ്റ്
അവസാനം അൽബേനിയ; ക്രൊയേഷ്യയ്ക്ക് സമനിലകുരുക്ക്

​മത്സരത്തിൽ ഇന്ത്യൻ വിജയം ഒട്ടും അനായാസമായിരുന്നില്ല. ലൗറ വോൾവാർഡും മരിസെയ്ൻ കാപ്പും സെഞ്ച്വറികൾ നേടി. ഒടുവിൽ നാല് റൺസിന്റെ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com