കളിച്ച രണ്ട് കളിയിലും തോൽവി, പാകിസ്താന് ഇനിയുള്ള കളികൾ ജയിച്ചാൽ മാത്രം പോര;സൂപ്പർ 8 സാധ്യത എങ്ങനെ?

ഇന്ന് നടക്കുന്ന കാനഡയുമായുള്ള മത്സരം പാകിസ്താന് നിർണ്ണായകമാണ്

dot image

ന്യൂയോർക്ക്: ഒമ്പതാം ടി20 ലോകകപ്പ് എഡിഷന്റെ പ്രധാന കിരീട ഫേവറിറ്റുകളായി കരുതപ്പെട്ടിരുന്ന ടീമായിരുന്നു പാകിസ്താൻ. ലോകകപ്പിൽ കിരീട പ്രതീക്ഷയുമായി എത്തിയ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റ് പുറത്താകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ. അത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന കാനഡയുമായുള്ള മത്സരം പാകിസ്താന് നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ യുഎസ്എയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ബാബർ അസമും സംഘവും ഞായറാഴ്ച ഇന്ത്യയോട് ആറ് റൺസിനും പരാജയപ്പെട്ടതോടെയാണ് സൂപ്പർ എട്ട് പ്രതീക്ഷകൾക്ക് മങ്ങലേറ്റത്.

രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാകിസ്താൻ ഗ്രൂപ്പ് എ യിൽ നാലാമതാണ്. അഞ്ചു ടീമുകളുള്ള അയർലൻഡ് മാത്രമാണ് അവർക്ക് പിന്നിലുള്ളത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയും യുഎസ്എയുമാണ് നാല് പോയന്റുകൾ വീതം നേടി ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഒരു മത്സരം ജയിച്ച കാനഡക്ക് രണ്ട് പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. കളിച്ച മത്സരങ്ങളിലെല്ലാം തോറ്റ പാകിസ്താനും അയർലൻഡിനും പോയന്റൊന്നും നേടാനായിട്ടില്ല.

സൂപ്പർ എട്ടിൽ എത്താൻ പാകിസ്താന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രം മതിയാവില്ല എന്നാണ് സാധ്യതാ കണക്കുകൾ പറയുന്നത്. ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മൽസര ഫലവും പാകിസ്താൻറെ ഈ ലോകകപ്പിന്റെ ഭാവി നിർണയിക്കും. കാനഡയുമായും അയർലൻഡുമായുമാണ് പാകിസ്താന് മത്സരങ്ങൾ ശേഷിക്കുന്നത്. ഇത് രണ്ടും ജയിക്കുകയും യുഎസ്എയും കാനഡയും ഇനിയുള്ള രണ്ട് മത്സരങ്ങളും തോൽക്കുകയും ചെയ്താൽ മാത്രമേ പാകിസ്താന് സൂപ്പർ എട്ടിലേക്ക് മുന്നേറാൻ കഴിയൂ. റൺ റേറ്റും അവിടെ പ്രധാന ഘടകമാകും. ഇതിനകം തന്നെ രണ്ട് കളിയും വിജയിച്ച് ഇന്ത്യ ഏറെ കുറെ സൂപ്പർ എട്ട് പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിന് പിന്നാലെ ടി 20 ലോകകപ്പിലേയും ടീമിന്റെ മോശം പ്രകടനത്തിനെതിരെ മുൻതാരങ്ങളും രൂക്ഷമായി രംഗത്തെത്തി നിൽക്കെ ബാബറിനും അസമിനും സൂപ്പർ എട്ടിലെത്തുക തങ്ങളുടെ അഭിമാന പോരാട്ടം കൂടിയാണ്.

'ഓസ്കറിന് സാധ്യതയുണ്ട്'; റിസ്വാന്റേത് വെറും അഭിനയമെന്ന് ആരാധകര്
dot image
To advertise here,contact us
dot image