ആളെ മനസിലായില്ല; ‍ഡെയ്ൽ സ്റ്റെയ്നെ ക്രിക്കറ്റ് പഠിപ്പിച്ച് അമേരിക്കൻ സ്റ്റാഫ്

സ്റ്റെയ്നെ ക്രിക്കറ്റ് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ആളെ മനസിലായില്ല; ‍ഡെയ്ൽ സ്റ്റെയ്നെ ക്രിക്കറ്റ് പഠിപ്പിച്ച് അമേരിക്കൻ സ്റ്റാഫ്

ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ 17 വർഷം നീണ്ട കരിയറുണ്ട്. എന്നാൽ അമേരിക്കയിലെ സ്ട്രീറ്റ് ക്രിക്കറ്റ് സ്റ്റാഫിൽ ഒരാൾക്ക് സ്റ്റെയ്നെ മനസിലായില്ല. പിന്നാലെ ദക്ഷിണാഫ്രിക്കൻ പേസർക്ക് ചില പേസ് ബൗളിം​ഗ് ടിപ്സും ഈ യുഎസ് സ്റ്റാഫ് പറഞ്ഞു നൽകി. ഈ വാക്കുകൾ ക്ഷമാപൂർവ്വം ശ്രവിക്കുന്ന ദക്ഷിണാഫ്രിക്കൻ പേസർ അതുപോലെ പന്ത് എറിയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

സ്റ്റെയ്നെ ക്രിക്കറ്റ് പഠിപ്പിക്കുന്ന അമേരിക്കക്കാരന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ട്വന്റി 20 ലോകകപ്പിന്റെ ഔദ്യോ​ഗിക സംപ്രേഷകരായ സ്റ്റാർ സ്പോർട്സ് കമന്ററി പാനലിൽ സ്റ്റെയ്നുമുണ്ട്. ഇതിന്റെ ഭാ​ഗമായാണ് ദക്ഷിണാഫ്രിക്കൻ മുൻ താരം അമേരിക്കയിൽ കഴിയുന്നത്.

ആളെ മനസിലായില്ല; ‍ഡെയ്ൽ സ്റ്റെയ്നെ ക്രിക്കറ്റ് പഠിപ്പിച്ച് അമേരിക്കൻ സ്റ്റാഫ്
അമേരിക്ക പാകിസ്താനേക്കാൾ നന്നായി കളിച്ചു; ബാബർ അസം

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി 20യും കളിച്ച താരമാണ് ഡെയ്ൽ സ്റ്റെയ്ൻ. ടെസ്റ്റിൽ 439 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 196ഉം ട്വന്റി 20യിൽ 64ഉം വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കൻ പേസറുടെ സമ്പാദ്യം. 150 കിലോ മീറ്ററിൽ അധികം വേ​ഗതയിൽ സ്ഥിരമായി പന്തെറിയാൻ കഴിയുന്ന താരത്തിന്റെ കഴിവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ പലപ്പോഴും ചർച്ചയായിട്ടുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com