
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ അമേരിക്കൻ വേദികൾക്കെതിരെ വീണ്ടും വിമർശനം. ഇത്തരം പിച്ചുകളിൽ എങ്ങനെ കളിക്കാൻ സാധിക്കുമെന്ന് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്ല ചോദിച്ചു. ഇവിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കാൻ പോകുന്നുവെന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നും ബോഗ്ല വ്യക്തമാക്കി. ന്യൂയോർക്കിലെ പിച്ചുകൾ അപകടകരമെന്നാണ് ഇന്ത്യൻ മുൻ താരം നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ വാക്കുകൾ.
അമേരിക്കയിൽ ക്രിക്കറ്റ് പ്രചാരത്തിലെത്തിക്കാൻ നടത്തുന്ന നടപടികൾ മികച്ചതാണ്. എന്നാൽ താരങ്ങൾ ഇത്ര നിലവാരം കുറഞ്ഞ പിച്ചിൽ കളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ലോകകപ്പിനായി കഠിനാദ്ധ്വാനം നടത്തേണ്ടിയിരുന്നുവെന്ന് ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ പ്രതികരിച്ചു. അമേരിക്കയിലെ പിച്ചുകൾ മികച്ചതെന്നും എന്നാൽ ട്വന്റി 20ക്ക് പകരം ജനങ്ങൾ കാണുന്നത് ടെസ്റ്റ് ക്രിക്കറ്റെന്നുമാണ് ഇന്ത്യൻ മുൻ താരം വസീം ജാഫറിന്റെ പ്രതികരണം.
റിഷഭ് പന്തിന്റെ ബാറ്റിംഗ് പൊസിഷൻ; പ്രതികരിച്ച് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻHave to do something about the pitches. Can't imagine India vs Pakistan on this one.
— Harsha Bhogle (@bhogleharsha) June 5, 2024
ഇന്ത്യയും അയർലൻഡും മത്സരത്തിനിടെ അപകടകരമായി ഉയർന്ന ബൗൺസ് കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തോളിന് വേദനയെടുത്തിരുന്നു. പിന്നാലെ ബാറ്റിംഗ് മതിയാക്കി രോഹിത് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങി. രണ്ട് തവണ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ശരീരത്തിലും പന്ത് തട്ടിയിരുന്നു. അയർലൻഡിനേക്കാൾ മികച്ച പാകിസ്താൻ ബൗളർമാർ ഇന്ത്യയ്ക്കെതിരെ വരുമ്പോൾ കൂടുതൽ അപകടത്തിന് സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.