കന്നിയങ്കത്തിന് നീലപ്പട; രോഹിത്തിനും സംഘത്തിനും അയര്‍ലന്‍ഡ് എതിരാളികള്‍

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും അവസരം കിട്ടാനുള്ള സാധ്യത കുറവാണ്
കന്നിയങ്കത്തിന് നീലപ്പട; രോഹിത്തിനും സംഘത്തിനും അയര്‍ലന്‍ഡ് എതിരാളികള്‍

ന്യൂയോര്‍ക്ക്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ചുതുടങ്ങാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും. കന്നിയങ്കത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം.

ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കാര്യങ്ങളൊന്നും നിസ്സാരമായി കാണാന്‍ നീലപ്പടയ്ക്ക് സാധിക്കില്ല. ന്യൂയോര്‍ക്കിലെ പിച്ചിന്റെ പ്രവചനാതീത സ്വഭാവമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇതേ പിച്ചില്‍ ബംഗ്ലാദേശിനെതിരെ സന്നാഹമത്സരം വിജയിച്ചതിന്റെ നേരിയ ആത്മവിശ്വാസവും മുന്‍തൂക്കവും ഇന്ത്യയ്ക്കുണ്ട്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്. കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിലും ബൗളര്‍മാരുടെ ആധിപത്യമാണ് കാണാനായത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 76 റണ്‍സിന് ഓള്‍ഔട്ടായെങ്കിലും വിജയത്തിലെത്താന്‍ ദക്ഷിണാഫ്രിക്ക നന്നേ പാടുപെടുകയായിരുന്നു. അതുകൊണ്ടുതന്നെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍ ലോകകപ്പ് മത്സരങ്ങളില്‍ കാണാന്‍ സാധ്യത കുറവാണ്.

കന്നിയങ്കത്തിന് നീലപ്പട; രോഹിത്തിനും സംഘത്തിനും അയര്‍ലന്‍ഡ് എതിരാളികള്‍
ദ്രാവിഡിനോട് തുടരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷേ...; തുറന്നുപറഞ്ഞ് രോഹിത്

ഇന്ത്യയുടെ പ്ലേയിങ് ഇലവനിലും അന്തിമധാരണ ആയിട്ടില്ല. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. ഓപ്പണിങ്ങില്‍ കോഹ്‌ലി-രോഹിത് സഖ്യത്തിനാണ് സാധ്യത കൂടുതലെങ്കിലും ജയ്‌സ്‌വാളിനെ ഒഴിവാക്കുന്നതില്‍ ഇന്ത്യ രണ്ടാമത് ചിന്തിക്കും. ജയ്‌സ്‌വാള്‍ ഇല്ലെങ്കില്‍ ശിവം ദുബെയ്ക്ക് ഇലവനില്‍ ഇടം ലഭിക്കും. ബംഗ്ലാദേശിനെതിരെ തിളങ്ങിയ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയില്‍ ഇന്നും ഇറങ്ങുക.

കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, എന്നീ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലും ടീമിലുണ്ട്. പേസറായി ജസ്പ്രീത് ബുംറ എത്തുമ്പോള്‍ മുഹമ്മദ് സിറാജോ അര്‍ഷ്ദീപ് സിങ്ങോ മൂന്നാമനായി ഇലവനിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com