പരിശീലന മത്സരത്തിൽ വെടിക്കെട്ട് തുടങ്ങി; വെസ്റ്റ് ഇൻഡീസ് നാലിന് 257

ഓസ്ട്രേലിയ തിരിച്ചടിച്ചെങ്കിലും താരങ്ങൾ ഇല്ലാതെ പോയി
പരിശീലന മത്സരത്തിൽ വെടിക്കെട്ട് തുടങ്ങി; വെസ്റ്റ് ഇൻഡീസ് നാലിന് 257

പോർട്ട് ഓഫ് സ്പെയിൻ: ട്വന്റി 20 ലോകകപ്പിൽ വരാനിരിക്കുന്ന മത്സരങ്ങളിലെ ബാറ്റിം​ഗ് വെടിക്കെട്ടിന് സൂചന നൽകി വെസ്റ്റ് ഇൻഡീസ്. ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് അടിച്ചെടുത്തത് നാലിന് 257 റൺസാണ്. ചുട്ട മറുപടിയുമായി ഓസീസ് താരങ്ങളും കളം നിറഞ്ഞു. എന്നാൽ ആവശ്യത്തിന് താരങ്ങൾ ഇല്ലാതെ പോയതോടെ വിജയലക്ഷ്യത്തിലേക്ക് എത്താനായില്ല. ഏഴിന് 222 റൺസിൽ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിം​ഗ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് നിരയിൽ നിക്കോളാസ് പൂരൻ 25 പന്തിൽ 75 റൺസെടുത്തു. അഞ്ച് ഫോറും എട്ട് സിക്സും സഹിതമായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. റോവ്മാൻ പവൽ 25 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 52 റൺസുമായി ശക്തമായ പോരാട്ടം നടത്തി. 18 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 47 റൺസുമായി ഷെർഫെയ്ൻ റുഥർഫോർഡ് കൂടി തകർത്തടിച്ചതോടെ വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറിലേക്കെത്തി.

പരിശീലന മത്സരത്തിൽ വെടിക്കെട്ട് തുടങ്ങി; വെസ്റ്റ് ഇൻഡീസ് നാലിന് 257
ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഫൈനല്‍ കളിക്കുക ഇന്ത്യയല്ല; പ്രവചിച്ച് നഥാന്‍ ലിയോണ്‍

മറുപടി പറഞ്ഞ ഓസ്ട്രേലിയ്ക്കായി ജോഷ് ഇം​ഗ്ലീസ് 30 പന്തിൽ 55 റൺസെടുത്തു. നഥാൻ എല്ലീസ് 22 പന്തിൽ 39 റൺസും നേടി. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ്, ഗുണ്ടകേഷ് മോട്ടി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. തകർപ്പൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ലോകകപ്പിൽ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com