ഐപിഎല്ലില്‍ ഇനിയും കളിക്കാന്‍ കഴിയും; ദിനേശ് കാര്‍ത്തിക്ക്

ഐപിഎല്‍ സീസണില്‍ ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
ഐപിഎല്ലില്‍ ഇനിയും കളിക്കാന്‍ കഴിയും; ദിനേശ് കാര്‍ത്തിക്ക്

ബെംഗളൂരു: ഐപിഎല്ലില്‍ മൂന്ന് വര്‍ഷം കൂടി കളിക്കാന്‍ തയ്യാറെന്ന് ദിനേശ് കാര്‍ത്തിക്ക്. ഇംപാക്ട് പ്ലെയര്‍ നിയമത്തിന്റെ സഹായത്തോടെ തനിക്ക് അനായാസം കളിക്കാന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തെ കരിയറില്‍ ഒരിക്കല്‍ പോലും പരിക്ക് മൂലം തനിക്ക് മത്സരങ്ങള്‍ നഷ്ടമായിട്ടില്ല. അതിനാല്‍ ശാരീരിക ക്ഷമതയെക്കുറിച്ച് തനിക്ക് സംശയമൊന്നുമില്ലെന്നും കാര്‍ത്തിക്ക് പറഞ്ഞു.

എപ്പോഴും 100 ശതമാനം പ്രതിബദ്ധതതയോടെയാണ് കളിക്കുന്നത്. ഇനിയൊരു മൂന്ന് വര്‍ഷം കളിക്കണമെങ്കില്‍ മാനസികമായി അതിനായി തയ്യാറെടുക്കണം. ഒരുപാട് മത്സരങ്ങള്‍ കളിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കില്ല. എങ്കിലും എടുത്ത തീരുമാനം ശരിയാണെന്ന് തനിക്ക് തോന്നണമെന്നും കാര്‍ത്തിക്ക് പ്രതികരിച്ചു.

ഐപിഎല്ലില്‍ ഇനിയും കളിക്കാന്‍ കഴിയും; ദിനേശ് കാര്‍ത്തിക്ക്
ഇക്കാര്യത്തിൽ ബുംറയ്ക്കൊപ്പം ആരുമില്ല; പ്രശംസിച്ച് ബ്രെറ്റ് ലീ

ഐപിഎല്‍ സീസണില്‍ ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 38കാരനായ താരം 15 മത്സരങ്ങളില്‍ നിന്ന് 326 റണ്‍സാണ് അടിച്ചുകൂട്ടിയത്. അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴസിന്റെ ഫിനിഷറായി ആരുമില്ലെന്ന സാഹചര്യത്തിലാണ് കാര്‍ത്തിക്ക് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com