ഇത് രാജ്യത്തിന് വേണ്ടി ചെയ്യണം; ​ഗംഭീറിനോട് ജയ് ഷാ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായതിന് ശേഷമാണ് ബിസിസിഐ സെക്രട്ടറി ​ഗംഭീറിനെ സമീപിച്ചത്.
ഇത് രാജ്യത്തിന് വേണ്ടി ചെയ്യണം; ​ഗംഭീറിനോട് ജയ് ഷാ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ​ഗൗതം ​ഗംഭീറിനോട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായതിന് ശേഷമാണ് ബിസിസിഐ സെക്രട്ടറി ആവശ്യവുമായി ​ഗംഭീറിനെ സമീപിച്ചത്. ഇത് നമുക്ക് രാജ്യത്തിന് വേണ്ടി ചെയ്യണമെന്നാണ് ജയ് ഷാ ​ഗംഭീറിനോട് പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷകൾ നൽകേണ്ട സമയം അവസാനിച്ചിരിക്കുകയാണ്. സ്റ്റീഫൻ ഫ്ലെമിങ്, റിക്കി പോണ്ടിം​ഗ്, ജസ്റ്റിൻ ലാം​ഗർ തുടങ്ങിയ പേരുകൾ പരിശീലക സ്ഥാനത്തേയ്ക്ക് ഉയർന്നുകേട്ടിരുന്നു. എങ്കിലും ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ താൽപ്പര്യമില്ലെന്ന് ഇവർ വ്യക്തമാക്കി രം​ഗത്തെത്തി.

ഇത് രാജ്യത്തിന് വേണ്ടി ചെയ്യണം; ​ഗംഭീറിനോട് ജയ് ഷാ
പെപ്പ് ജൂനിയർ, എൻസോ മറെസ്ക ചെൽസിയുടെ പുതിയ പരിശീലകൻ

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് വിദേശ പരിശീലകരെ പരി​ഗണിക്കുന്നില്ലെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞിരുന്നു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിനേക്കുറിച്ച് മികച്ച ധാരണയുള്ളവരെ മാത്രമെ ദേശീയ ടീമിന്റെ കോച്ചാകാൻ പരിഗണിക്കൂവെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ ​ഗൗതം ​ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുവാനാണ് സാധ്യത കൂടുതൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com